കോട്ടയം: മുക്കുപണ്ടം പണയം വെച്ച് പണംതട്ടിയ കേസില്‍ ഇടുക്കി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.ഇടുക്കി മണിയാര്‍കുടി കുന്നത്തുവീട്ടില്‍ അഖില്‍ ബിനുവിനെയാണ് (21) അയര്‍ക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.അയര്‍ക്കുന്നത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ചെന്ന് സ്വര്‍ണമാണെന്ന വ്യാജേന 23.5 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം പണയംവെച്ച് 80,000 രൂപ തട്ടിയെടുക്കുകയായിരുന്നു. അന്വേഷണസംഘം ഇടുക്കിയില്നിന്നുമാണ് ഇയാളെ പിടികൂടിയത്.