ചെന്നൈ: തമിഴ്ഹാസ്യതാരവും ടെലിവിഷന്‍ അവതാരകനുമായ മയില്‍സ്വാമി (57) അന്തരിച്ചു. ഹൃദ്രോഗബാധയെത്തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യംഭാര്യയും ഒരു മകനുമുണ്ട്. കോളജ് പഠനകാലത്ത് മിമിക്രി താരമായി ശ്രദ്ധപിടിച്ചുപറ്റിയ മയില്‍സ്വാമി, മുപ്പതുവര്‍ഷത്തിനിടെ ഇരുനൂറിലധികം ചിത്രങ്ങളില്‍ വേഷമിട്ടു.ടെലിവിഷന്‍ അവതാരകന്‍, സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍, നാടകനടന്‍ തുടങ്ങിയ നിലകളിലും മികവുതെളിയിച്ചു.1984 ല്‍ പുറത്തിറങ്ങിയ കെ. ഭാഗ്യരാജിന്‍റെ ധാവണി കനവുകള്‍ ആണ് അരങ്ങേറ്റചിത്രം. ധൂള്‍, വസീഗര, ഗില്ലി, ഉത്തമപുത്രന്‍, വീരം തുടങ്ങിയവയാണ് ശ്രദ്ധേയചിത്രങ്ങള്‍. മയില്‍സ്വാമിയുടെ നിര്യാണത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ അനുശോചിച്ചു. വിടപറഞ്ഞ സഹപ്രവര്‍ത്തകന് തമിഴ്സിനിമാലോകവും ആദരവര്‍പ്പിച്ചു.