തമിഴ്‌നാട്ടില്‍ ഡിഐജി ആത്മഹത്യ ചെയ്തു. കോയമ്ബത്തൂര്‍ ഡിഐജി റേഞ്ച് സി. വിജയകുമാര്‍ ആണ് മരിച്ചത്. ക്യാമ്ബ് ഓഫീസില്‍ സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ത്തെന്നാണ് പുറത്തുവരുന്ന വിവരം.പ്രഭാതനടത്തതിന് ശേഷം തിരിച്ചെത്തിയ ഉടനെയാണ് സംഭവം. സുരക്ഷാ ജീവനക്കാരനോട് തോക്ക് ചോദിച്ചുവാങ്ങി വെടിയുതിര്‍ക്കുകയായിരുന്നു. മൃതദേഹം കോയമ്ബത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി സൂചനയുണ്ട്.