ചെന്നൈ: കനത്ത മഴയെത്തുടര്‍ന്ന് തമിഴ്നാട് കൃഷ്ണഗിരി ഊത്താങ്കര സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ ഒലിച്ചുപോയി. ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. മഴയില്‍ പോച്ചമ്പള്ളി പൊലീസ് സ്റ്റേഷന് മുങ്ങി. 24 മണിക്കൂറിനിടെ 503 മില്ലിലിറ്റര്‍ മഴയാണ് പെയ്തിറങ്ങിയത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് റെക്കോര്‍ഡ് മഴയാണ് രേഖപ്പെടുത്തിയത്. റോഡുകളും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്തി. തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. കുട്ടികള്‍ ഉള്‍പ്പടെ ഏഴ് പേരെയാണ് കാണാതായത്. ഇന്നലെ രാത്രിയിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ദേശീയ ദുരന്തനിവാരണ സേനയുടെ അന്‍പതംഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ചെറിയ റോഡ് ആയതിനാല്‍ പ്രദേശത്തേക്ക് ജെസിബി ഉള്‍പ്പടെ എത്തിക്കുകയെന്നത് ശ്രമകരമായതിനാല്‍ മനുഷ്യര്‍ തന്നെ മണ്ണുമാറ്റിയാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. കനത്ത മഴയെ തുടര്‍ന്ന് 9 ജില്ലകളില്‍ ഇന്ന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.