മെഡിക്കല്‍ ചെലവുകളും വെല്‍നസ് ആവശ്യങ്ങളും സമ്പത്തു സൃഷ്ടിക്കുന്നതിന്‍റെ ലക്ഷ്യങ്ങളും പരിഗണിക്കുന്ന സമഗ്ര ആരോഗ്യ പദ്ധതി
തിരുവനന്തപുരം: ഇന്ത്യയിലെ മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളില്‍ ഒന്നായ ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് നവീനവും വ്യക്തിഗതവുമായ പുതിയ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ടാറ്റാ എഐഎ പ്രോ-ഫിറ്റ് അവതരിപ്പിച്ചു. മെഡിക്കല്‍ ചെലവുകള്‍, ആരോഗ്യ-ക്ഷേമ ആവശ്യങ്ങള്‍ എന്നിവയ്ക്കുള്ള സമഗ്ര പരിരക്ഷയ്ക്കൊപ്പം അടിയന്തര ആരോഗ്യ ഫണ്ട് ആയി പ്രയോജനപ്പെടുത്താവുന്ന സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള അവസരവും കൂടി നല്‍കുന്ന സവിശേഷമായ പദ്ധതിയാണ് ടാറ്റാ എഐഎ പ്രോ-ഫിറ്റ്.
130-ല്‍ ഏറെ ശ്രസ്ത്രക്രിയകളും ഡേകെയര്‍ പ്രൊസീജിയറുകളും 57 ക്രിട്ടിക്കല്‍ ഇല്‍നെസുകളും ടാറ്റാ എഐഎ പ്രോ-ഫിറ്റിന്‍റെ പരിരക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലുള്ള നെറ്റ് വര്‍ക്ക് ആശുപത്രികളില്‍ കാഷ്ലെസ് ക്ലെയിം ലഭ്യമാണ്. 25,000 രൂപ വരെയുള്ള രോഗനിര്‍ണയ പരിശോധനകള്‍ക്ക് റീ ഇമ്പേഴ്സ്മെന്‍റും ലഭിക്കും.
ഇന്ത്യയിലും 49 രാജ്യങ്ങളിലും നടത്തുന്ന ചികില്‍സകളുമായി ബന്ധപ്പെട്ട മെഡിക്കല്‍ ചെലവുകള്‍ക്ക് പരിരക്ഷ ലഭിക്കും. ക്രിറ്റിക്കല്‍ ഇല്‍നെസ് ചികില്‍സകള്‍ വിദേശ രാജ്യങ്ങളില്‍ നടത്തുമ്പോള്‍ 10,00,000 രൂപ വരെ അധിക ആനുകൂല്യങ്ങള്‍ നല്‍കുന്ന ഓവര്‍സീസ് ട്രീറ്റ്മെന്‍റ് ബൂസ്റ്റര്‍ ലഭ്യമാണ്. ഇത് യാത്ര, താമസം, കൂടെയുള്ള വ്യക്തിയുടെ ചെലവ് തുടങ്ങിയവയ്ക്ക് ഉപയോഗിക്കാം.
ക്രിറ്റിക്കല്‍ ഇല്‍നെസുകള്‍ ഏതു പ്രായത്തിലും സംഭവിക്കാമെന്നും അത് പലപ്പോഴും താങ്ങാനാവാത്ത ചെലവുകള്‍ സൃഷ്ടിക്കാമെന്നും ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് പ്രസിഡന്‍റും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറുമായ സമിത് ഉപോദ്ധ്യായ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ആരോഗ്യ ചെലവുകളുടെ 65 ശതമാനവും ജനങ്ങള്‍ സ്വന്തം പോക്കറ്റില്‍ നിന്നാണു വഹിക്കുന്നതെന്ന വസ്തുത ഇന്ത്യയിലെ ആരോഗ്യ പരിരക്ഷ സംബന്ധിച്ച അപര്യാപ്തതയാണു ചൂണ്ടിക്കാട്ടുന്നത്. തെരഞ്ഞെടുക്കുന്ന കാലയളവിലേക്ക്, അത് ജീവിതകാലം മുഴുവനായാല്‍ പോലും പരിരക്ഷ നല്‍കാന്‍ സാധിക്കുന്ന വിധത്തില്‍ രൂപകല്‍പന ചെയ്ത പദ്ധതിയാണ് ടാറ്റാ എഐഎ പ്രോ-ഫിറ്റ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രോ-ഫിറ്റ് പോളിസി ഉടമകള്‍ക്ക് തങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് യൂലിപ് ഫണ്ടുകള്‍ക്കു കീഴില്‍ വിപണി ബന്ധിത നേട്ടങ്ങള്‍ സ്വന്തമാക്കാനും അവസരം നല്‍കുന്നുണ്ട്. പോളിസി ഉടമയുടെ അസാന്നിധ്യത്തിലും അവരുടെ പ്രിയപ്പെട്ടവര്‍ക്ക് സാമ്പത്തിക സംരക്ഷണം നല്‍കുന്ന ജീവഹാനിക്കുള്ള പരിരക്ഷയ്ക്കു പുറമെ അപകടം മൂലം പൂര്‍ണ-സ്ഥിര വൈകല്യം ഉണ്ടായാല്‍ പോളിസി ഉടമകള്‍ക്ക് ഒറ്റത്തവണ പേ ഔട്ടും ലഭിക്കും.
പോളിസി ഉടമകള്‍ക്ക് നൂറു വയസു വരെയുളള ആനൂകൂല്യങ്ങള്‍ അനുഭവിക്കാം. സ്മാര്‍ട്ട് ലേഡി ഡിസ്ക്കൗണ്ടുകള്‍ വനിതാ പോളിസി ഉടമകള്‍ക്ക് ആദ്യ വര്‍ഷത്തെ റൈഡര്‍ പ്രീമിയത്തില്‍ രണ്ടു ശതമാനം ഇളവു നല്‍കും. യൂലിപ് ഫണ്ടില്‍ 0.5 ശതമാനം അധിക യൂണിറ്റുകളും ലഭ്യമാക്കും. 30 വയസിനു മുന്‍പ് പദ്ധതി വാങ്ങുന്നവര്‍ക്ക് പ്രീമിയത്തില്‍ 2 ശതമാനം അധിക ഡിസ്ക്കൗണ്ട് ലഭിക്കും. ട്രാന്‍സ്ജെന്‍റര്‍ വിഭാഗക്കാര്‍ക്ക് ആദ്യ വര്‍ഷത്തില്‍ സവിശേഷമായ 2 ശതമാനം പ്രൈഡ് ഡിസ്ക്കൗണ്ടും ലഭിക്കും.