മുംബൈ: ടാറ്റാസണ്‍സ് മുന്‍ ഡയറക്ടറും മലയാളിയുമായ ആര്‍.കെ കൃഷ്ണകുമാര്‍ അന്തരിച്ചു. 84 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം.1965 ല്‍ ടാറ്റാഗ്രൂപ്പില്‍ ചേര്‍ന്ന ശേഷം കമ്ബനിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് ആര്‍.കെ കൃഷ്ണകുമാര്‍.സാമൂഹിക സേവനങ്ങള്‍ നടത്തുന്ന ടാറ്റാ ഗ്രൂപ്പിന്‍റെ രണ്ട് ട്രസ്റ്റുകളില്‍ അംഗമാണ് കൃഷ്ണകുമാര്‍. 2009 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. മാനുഷിക മൂല്യങ്ങള്‍ കാത്ത് സൂക്ഷിച്ച മികച്ച വ്യക്തിത്വത്തെയാണ് നഷ്ടമായതെന്ന് ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.