തിരുവനന്തപുരം :- തിരുവനന്തപുരത്തെ ഊർജസ്വലമായ സാംസ്‌കാരിക നഗരമാക്കാൻ ടി സി പി എ രംഗത്ത് എത്തുന്നു. സാംസ്‌കാരിക പ്രവർത്തനങ്ങളുടെ പ്രോത്സാഹനത്തിന് ബിസിനസ് പ്രമുഖർ ഒന്നിക്കുന്നു.മുൻ ഐ എ എസ് ഉദ്യോഗസ്ഥനും ടെറുമോ പെൻപോളിന്റെ സ്ഥാ പകനും ഫെഡറൽ ബാങ്കിന്റെ മുൻ ചെയർമാൻ ആയ ബാല ഗോപാൽ, വി കെ മാത്യൂസ് തോമസ് ജോൺ മുത്തൂറ്റ് എന്നിവർ നടത്തിയ പത്ര സമ്മേളനത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്. കലാ പരമായ കഴിവുകളെ പരിപോഷിപ്പിക്കുക, നഗരത്തിന്റെ സാംസ്‌കാരിക മുഖം ആഗോള തലത്തിൽ ഉയർത്തുക തുടങ്ങിയവ ആണ് ടി സി പി എ യുടെ ഉദ്ദേശ്യം. ഇതുമായി ബന്ധപെട്ടു കലാ സാംസ്‌കാരിക പരിപാടികൾ നടത്തും.