അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ കത്രിക ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുകയും സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും താഴേക്ക് വലിച്ചെറിയുകയും ചെയ്ത അധ്യാപിക അറസ്റ്റില്‍.ഡല്‍ഹിയിലെ നഗര്‍നിഗം പ്രാഥമിക വിദ്യാലയത്തിലാണ് സംഭവം നടന്നത്. വന്ദന എന്ന കുട്ടിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.സംഭവത്തില്‍ ഗീത ദേശ്വാള്‍ എന്ന അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
കുട്ടിയെ വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് ബാരാ ഹിന്ദു റാവു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.