ആലപ്പുഴ: ആലപ്പുഴ ബൈപ്പാസില്‍ വാഹനാപകടത്തില്‍ അധ്യാപിക മരിച്ചു. ആലപ്പുഴ സനാതനപുരം വാര്‍ഡില്‍ കാര്‍ത്തികയില്‍ മാലാ ശശിയാണ്(48) മരിച്ചത്.മാതാ സീനിയര്‍ സെക്കന്ററി സ്കൂളിലെ സയന്‍സ് അധ്യാപിയാണ് മാല.സ്കൂളില്‍ നിന്നും തിരികെ വീട്ടിലേക്ക് സ്കൂട്ടറില്‍ വരുമ്പോഴായിരുന്നു അപകടം നടന്നത്. മാല സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ കാര്‍ ഇടിക്കുകയായിരുന്നു. റോഡില്‍ തെറിച്ച് വീണ് ഗുരുതര പരിക്കേറ്റ മാലയെ ഉടന്‍ തന്നെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.