(അജിത് കുമാർ. ഡി )
തിരുവനന്തപുരം :- പൂജവയ്പ്പ് മഹോത്സവത്തോട് അനുബന്ധിച്ച് ശ്രീ പത്മനാഭപുരം കൊട്ടാരത്തിൽ നടക്കുന്ന നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് സ്വീകരണം നൽകുന്നതിനായി ഇക്കുറി ആദ്യമായി അന്യസംസ്ഥാനങ്ങളായ തെലുങ്കാന- പോണ്ടിച്ചേരി ഗവർണ്ണർ ആയ തമിഴ് ഇശൈ എത്തുന്നു. ചരിത്രത്തിൽ ആദ്യമായിട്ടാണ് അന്യസംസ്ഥാന ഗവർണ്ണർ കൂടിയായ ഇവർ ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കുന്നത്.
25ന് തിരുവനന്തപുരത്ത് എത്തുന്ന നവരാത്രി വിഗ്രഹ ഘോഷയാത്ര യ്ക്ക് കിള്ളിപ്പാലം ജംഗ്ഷനിൽ തിരുവിതാംകൂർ നവരാത്രി ആഘോഷ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വമ്പിച്ച സ്വീകരണം ആണ് ഒരുക്കിട്ടുള്ളത്. സ്വീകരണ ത്തോടനുബന്ധിച്ച് ചെന്നൈയിൽ നിന്നും എത്തുന്ന അൻപത് പേരടങ്ങുന്ന സംഘത്തിന്റെ കലയ് നികഴ്ച്ചിഏറെ ശ്രദ്ധേയമാകും. 26 മുതൽ ഒക്ടോബർ 5 വരെ വലിയശാല ഗ്രാമം ശ്രീ മഹാഗണപതി ഭജനമഠം ഓഡിറ്റോറിയത്തിൽ തിരുവിതാംകൂർ നവരാത്രി ആഘോഷ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഗീത കലാവിരുന്നുകൾ അരങ്ങേറും.