രാജസ്ഥാനില്‍ ക്ഷേത്രപൂജാരിയെ കൊല്ലപ്പെട്ട നിലയില്‍. മോഹന്‍ ദാസ് എന്ന 72 കാരനെയാണ് അതിക്രൂരമായ നിലയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.റാസല്‍ ഗ്രാമത്തിലാണ് സംഭവം. അദ്ദേഹം താമസിക്കുന്ന മുറിയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. വികൃതമായ രീതിയിലാണ് പോലീസ് എത്തുമ്പോള്‍ മൃതദേഹം കിടന്നിരുന്നത്. മൃതശരീരത്തിന്റെ വായും കൈകാലുകളും ബന്ധിച്ച നിലയിലായിരുന്നു.
കഴിഞ്ഞ 15 വര്‍ഷമായി റാസല്‍ ഗ്രാമത്തില്‍ താമസിച്ചു വരികയായിരുന്നു മോഹന്‍ ദാസ്. ഇദ്ദേഹം ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി അത്താഴം കഴിച്ച് പൂജാരി ഉറങ്ങാന്‍ പോയതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് സമീപത്തുള്ള ചില ഗ്രാമവാസികളുമായി ഇദ്ദേഹം സംസാരിച്ചിരുന്നു. എന്നാല്‍, ഇതിനുശേഷം ആരാണ് അദ്ദേഹത്തെക്രൂരമായ രീതിയില്‍ കൊലപ്പെടുത്തിയതെന്ന് വ്യക്തമല്ല.കൈയും കാലും വായും കെട്ടിയിരിക്കുന്നതിനാല്‍ കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു.