പാലക്കാട്: പാലക്കാട് നഗരത്തില്‍ തെരുവുനായ ആക്രമണം. കൊപ്പത്ത് പത്തുപേരെ തെരുവുനായ കടിച്ചു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതായാണ് റിപ്പോര്‍ട്ട്.അടുത്തിടെയായി തെരുവുനായ കടിക്കുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചിരിക്കുകയാണ്.പേവിഷബാധയെ തുടര്‍ന്ന് മരിക്കുക കൂടി സംഭവിച്ചതോടെ, ആളുകള്‍ ഭീതിയോടെയാണ് റോഡില്‍ ഇറങ്ങുന്നത്. തെരുവുനായയുടെ ശല്യം കുറയ്ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും വിവിധ കോണുകളില്‍ നിന്ന് ശക്തമാണ്.