ശ്രീനഗർ: ജമ്മു കാഷ്മീരില്‍ ഭീകരാക്രമണത്തില്‍ ആറു പേർ കൊല്ലപ്പെട്ടു. ഗൻദെർബല്‍ ജില്ലയിലുള്ള ഗഗൻഗിറിലാണ് ഭീകരരുടെ ആക്രമണത്തില്‍ ഉണ്ടായത്.കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഡോക്ടറാണ്. മരിച്ച ബാക്കിയുള്ളവർ അതിഥി തൊഴിലാളികളാണ്. സോനംമാര്‍ഗിലെ തുരങ്ക നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്.