(അജിത് കുമാർ. ഡി )
തിരുവനന്തപുരം : നഗര സഭയുടെ അധീനതയിൽ ഉള്ള ശ്മശാന മായ തൈക്കാട് ശാന്തി കവാടം ഇന്ന് ആ പേരിനു പോലും കളങ്കം വരുത്തുന്ന തരത്തിൽ ചില ജീവനക്കാരുടെ പ്രവർത്തനങ്ങൾ കൊണ്ടു “ആശാന്തി കവാടമായി “മാറി തീർന്നിരിക്കുന്നതിൽ പൊതു ജനങ്ങളിൽ രോഷവും, അതൃപ്തിയും പുകയുന്നു. ഒരു കാലത്ത് മൃത ദേഹങ്ങൾ സംസ്കരിക്കുന്നതിൽ കോർപറേഷൻ നിശ്ചയിച്ചിരിക്കുന്ന ശവ ദാഹം ഫീസിനെക്കാൾ ഇരട്ടി ഫീസിടാക്കി വിവാദങ്ങളിൽ പെട്ടിരുന്നു. ഒരു കൗ ൻസിലറുടെ പരാതിയെ തുടർന്നും, മാധ്യമ ങ്ങളിൽ വന്ന വാർത്തയെ തുടർന്നും ആണ് പിന്നീട് അവിടെ കോർപ്പറേഷൻ നിരക്ക് കൊടുത്താൽ മതി എന്നുള്ള സ്തി തി യിലേക്ക് കാര്യങ്ങൾ കൊണ്ടു ചെന്ന് എത്തിച്ചിരിക്കുന്നത്. അക്കാര്യങ്ങളിൽ ഒരു തീർപ്പു മേയർ ഇടപെട്ടു നടത്തിയത് പൊതുജനങ്ങളിൽ മതിപ്പ് ഉളവാക്കിയിട്ടുണ്ട്. എന്നാൽ ഇന്ന് മറ്റൊരു വിവാദം ആണ് ഉണ്ടായിരിക്കുന്നത്. ഏതൊരു മനുഷ്യന്റെയും അന്തിമ അഭിലാഷം സാധിപ്പിച്ചു കൊടുക്കേണ്ടത് പൊതു കടമ യാണ്. അത് സാധ്യമാകാതെ വരുന്നത് ഏവരെയും ബുദ്ധി മുട്ടിപ്പിക്കുന്ന ഒരു അവസ്ഥയിലേക്ക് എത്തും എന്നുള്ളതിന് സംശയം ഇല്ല. കഴിഞ്ഞദിവസംഅന്തരിച്ച അയ്യപ്പ സേവാ സംഘം സെക്രട്ടറി വേലായുധൻ നായരുടെ അന്ത്യഅഭിലാഷമായിരുന്നു തന്റെ മൃത ദേഹം
വിറക് അടുപ്പിൽ സംസ്കരിക്കണം എന്നുള്ളത്. എന്നാൽ ഇവിടുത്തെ ഉത്തരവാദ പെട്ടവരുടെ ജോലിയിലുള്ള ആത് മാർത്ഥത യില്ലായ് മ്മ കൊണ്ടു അത് നടക്കാതെ പോയി എന്നാണ് ആരോപണം ആയി ഉയർന്നിരിക്കുന്നത്. തലേദിവസം തന്നെ ഇത് സംബന്ധിച്ച അറിയിപ്പ് സ്‌മ ശാനം അധികൃതരെ ഫോണിൽ കൂടി അറിയിച്ചു രജിസ്റ്ററിൽ രേഖ പെടുത്തണം എന്ന് പറഞ്ഞിരുന്നു എങ്കിലും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ അത് ചെയ്തിരുന്നില്ല എന്നാണ് മുഖ്യ ആരോപണം ആയി ഉയർന്നത്. ആയതിനാൽ വേലായുധൻ നായരുടെ മൃതശരീരം വിറകടുപ്പിൽ ദഹിപ്പിക്കുന്നതിനായി ശ്മ ശാ നത്തിൽ മൂന്നു മണിയോടെ എത്തിച്ചു എങ്കിലും രജിസ്റ്ററുകളിൽ എഴുതി വെക്കാത്തത് കാരണം അത് നടന്നില്ല. പിന്നീട് അവിടെ എത്തിയവർ ഇത് സംബന്ധിച്ചു ജീവനക്കാരും ആയി വാക്ക് തർക്കങ്ങൾ നടക്കുകയും പിന്നീട് ഗ്യാസ് ശ്മശാ നത്തിൽവച്ച് ദഹിപ്പിക്കുകയും ആണ് ഉണ്ടായത്എന്നാണറിയുന്നത്. കൂടാതെ തലേന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വർ മദ്യപിച്ചിരുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്. അത് കാരണം ആണ് രജിസ്റ്ററിൽ ഉൾപെടുതാത്തത് എന്നും ആരോപണമായി ഉയർന്നു കേൾക്കുന്നു. ശ്മ ശാന ജീവനക്കാർ തമ്മിലുള്ള ഉൾപ്പോര് ഇത്തരം കാര്യങ്ങൾക്ക് ഇടവരുത്തുന്നു എന്നും കേൾക്കുന്നു. ഗ്യാസ്, വിറക്, വൈദ്യു തി വിഭാഗങ്ങളിലെ ജീവനക്കാർ തമ്മിൽ ഉള്ള ഉൾപ്പോര്, ഗ്യാസ് കോൺട്രാക്റ്റു എടു ത്തിരിക്കുന്നവർക്ക് കൂടുതൽ മൃതദേ ഹങ്ങൾ ലഭിക്കണം എന്നുള്ള രഹസ്യ ധാരണകൾ, അതിനു കൂട്ടി കൊടുക്കുന്ന ജീവനക്കാർ ഇവയെല്ലാം ആണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ കാരണം എന്നാണ് അറിയുന്നത്. കൂടാതെ മദ്യപിച്ചു ഡ്യൂട്ടി എടുക്കുന്നവരുടെ പിടിപ്പ് കേടും ഇത്തരം ആരോപണങ്ങൾക്ക് മൂർച്ച കൂട്ടുന്നു. മേയർ ഇക്കാര്യങ്ങളിൽ അടിയന്തിരമായി ഇടപെട്ട് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതു പൊതുജന രോഷം ഉണ്ടായി മറ്റൊരു പ്രക്ഷോഭത്തിന് കളം ഒരുക്കരുത് എന്നാണ് പൊതു ജന അഭിപ്രായം.