തിരുവനന്തപുരം : മുപ്പത്തി എട്ടാ മത് അഖില ഭാരത ശ്രീമദ് ഭാഗവതമഹാ സത്രം ഡിസംബർ 13മുതൽ 23വരെ ശ്രീ വൈ കുണ് ഠം കല്യാണ മണ്ഡപത്തിൽ നടക്കും.13ന് വൈകുന്നേരം 5മണിക്ക് ഗുരുവായൂർ ക്ഷേത്ര തന്ത്രി ബ്രഹ്മ ശ്രീ ചേന്നാ സ് ദിനേശൻ നമ്പൂതിരി പ്പാട് ഭദ്ര ദീപം തെളിയിച്ചു മഹാ സത്രത്തിനു ആരംഭം കുറിക്കും. ജി. രാജ്‌മോഹൻ സ്വാഗതം ആശംസിക്കും. ഭാഗവതഗ്രന്ഥം സമർപ്പിക്കുന്നത് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി തമ്പുരാട്ടി നിർവഹിക്കും. മഹാ സത്രം ഉദ്ഘാടനം ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള നിർവഹിക്കും.സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി അനുഗ്രഹ പ്രഭാഷണം നടത്തും. മഹാ സത്രം ചെയർമാൻ മുൻ ചിഫ് സെക്രട്ടറി ആർ രാമചന്ദ്രൻ നായർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.