തൃശൂര്‍: 65-ാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് ഇന്ന് തുടക്കം. ഏഴുമണിക്കാണ് ആദ്യ മത്സരം. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തോടെയാണ് മത്സരം തുടങ്ങുന്നത്.തൊട്ടുപിന്നാലെ ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടക്കും. ഇന്ന് 21 ഇനങ്ങളിലാണ് ഫൈനല്‍. നാലെ ഗുണം 100 മീറ്റര്‍ റിലെ, 400 മീറ്റര്‍ ഓട്ടം തുടങ്ങിയ ഇനങ്ങളുടെ ആദ്യ റൗണ്ടും ഇന്നാണ്.ഉച്ചയ്‌ക്ക് മൂന്നരയോടെ മാര്‍ച്ച് പാസ്റ്റും ഉദ്ഘാടന സമ്മേളനവും നടക്കും. രാവിലെ 9 മണിക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തും.വിവിധ ജില്ലാ ടീമുകളുടെ രജിസ്ട്രേഷൻ നടപടികള്‍ പൂര്‍ത്തിയായി. 98 ഇനങ്ങളിലായി മൂവായിരത്തിലേറെ താരങ്ങളാണ് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കുക.