പാലോട്: വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന വയോധികനെ ആക്രമിച്ച് പണം കവര്‍ന്ന നിരവധി ക്രിമിനല്‍ കേസിലെ പ്രതി പിടിയില്‍.പാലോട് ആലമ്പാറ തോട്ടരികത്ത് വീട്ടില്‍ റെമോ എന്ന അരുണിനെ(24) യാണ് അറസ്റ്റ് ചെയ്തത്. പാലോട് ഓട്ടോറിക്ഷ തൊഴിലാളിയായ പാലോട് ആലമ്ബാറ ഊളന്‍കുന്ന് കോണത്ത് വീട്ടില്‍ സുരേന്ദ്രനെ(72)യാണ് ആക്രമിച്ച് പണം കവര്‍ന്നത്.തുടര്‍ന്ന്, വനമേഖലയില്‍ ഒളിവില്‍ പോയ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് തിരുവനന്തരുപുരം റൂറല്‍ എസ്.പി ശില്പ ദേവയ്യ നെടുമങ്ങാട് ഡിവൈ.എസ്.പി. സ്റ്റുവര്‍ട്ട് കീലറിന് നിര്‍ദേശം നല്‍കിയിരുന്നു. പാലോട് സി.ഐ ഷാജി മോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഏറുമാടം കെട്ടി വനത്തില്‍ താമസമാക്കിയെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.