നെടുമങ്ങാട്: ഹോട്ടല്‍ നടത്തുന്ന വൃദ്ധയോട് അപമര്യാദയായി പെരുമാറുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍.ഇരുമ്പ കുന്നത്തുനട ചെറുശ്ശേരിവീട്ടില്‍ ജയശങ്കറിനെയാണ് (33) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ 9ന് എട്ടാംകല്ലിലെ പരാതിക്കാരിയുടെ ഹോട്ടലിലെത്തിയ പ്രതി ചോറ് ചോദിച്ചപ്പോള്‍ വെന്തില്ലെന്ന് പറഞ്ഞതിന്റെ വിരോധത്താല്‍ ചീത്ത വിളിച്ച് കടയിലേക്ക് അതിക്രമിച്ചുകയറുകയും വില്പനയ്ക്ക് വച്ചിരുന്ന സാധനങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. തുടര്‍ന്ന് വൃദ്ധയെ തടഞ്ഞുനിറുത്തി തള്ളവിരല്‍ കൊണ്ട് കഴുത്തില്‍ കുത്തുകയും ധരിച്ചിരുന്ന വസ്ത്രം വലിച്ചുകീറുകയും തല പിടിച്ച് വലിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. വൃദ്ധയുടെ പരാതിയില്‍ നെടുമങ്ങാട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.