തിരുവനന്തപുരം: കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ബംഗളൂരുവില്‍ നിന്ന് പിടികൂടി.ബംഗളൂരു ജ്യോതിപുര സ്വദേശി ഡേവിഡ് രാജിനെയാണ് (35) തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. കനേഡിയന്‍ കമ്ബനിയുടെ ഇന്ത്യയിലെ റിക്രൂട്ടിംഗ് ഓഫീസര്‍ എന്ന വ്യാജേന സമൂഹമാദ്ധ്യമങ്ങള്‍ വഴി പരസ്യം നല്‍കിയാണ് തട്ടിപ്പ്. തട്ടിപ്പിനിരയായ തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരിയില്‍ നിന്ന് ഇയാള്‍ മൂന്നരലക്ഷത്തോളം രൂപ തട്ടിയെടുത്തിരുന്നു. വ്യാജ ഐ.ഡി പ്രൂഫുകള്‍ ഉപയോഗിച്ച് എടുത്ത ഫോണ്‍ നമ്ബരുകളും വാട്ട്സ്‌ആപ് അക്കൗണ്ടുകളും മാറിമാറി ഉപയോഗിച്ചിരുന്ന പ്രതിയെക്കുറിച്ച് ആദ്യം സൂചനകളൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് സൈബര്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഒരാഴ്ചയോളം ബംഗളൂരുവില്‍ ക്യാമ്ബ് ചെയ്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് പ്രതിയെ പിടികൂടിയത്.