കൊച്ചി : കാക്കനാട് ഫ്‌ലാറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അര്‍ഷാദിനെ നാളെ കൊച്ചിയിലെത്തിക്കും.മഞ്ചേശ്വരത്ത് നിന്ന് ഇന്നലെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.പ്രതിയെ അറസ്റ്റ് ചെയ്യുമ്ബോള്‍ ഇയാളില്‍ നിന്ന് അതിതീവ്ര ലഹരിമരുന്നായ എം ഡി എം എയും ഒരു കിലോ കഞ്ചാവും പിടികൂടിയിരുന്നു. ലഹരിമരുന്ന് കൈവശം വച്ച കേസില്‍ അര്‍ഷാദിനെയും സുഹൃത്ത് അശ്വന്തിനെയും ഇന്ന് കാസര്‍കോട് കോടതിയില്‍ ഹാജരാക്കും.തുടര്‍ന്ന് കോടതിയുടെ അനുമതി ലഭിക്കുന്നതോടെയാകും കൊലക്കേസിലെ തുടരന്വേഷണത്തിന് അര്‍ഷാദിനെ കൊച്ചിയില്‍ എത്തിക്കുക. കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘം കാസര്‍കോട് എത്തിയിട്ടുണ്ട്. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷമേ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് വ്യക്തമാകൂ എന്ന് കൊച്ചി പൊലീസ് അറിയിച്ചു.