ഇടുക്കി: ഇടുക്കിയിലെ വാത്തിക്കുടിയില്‍ ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസിന്റെ പിടിയില്‍. പണിക്കന്‍കുടി സ്വദേശി സുധീഷ് (36) ആണ് മുരിക്കാശ്ശേരി പോലീസിന്റെ പിടിയിലായത്.പണിക്കന്‍കുടിയിലെ വീടിനു സമീപത്ത് നിന്നുമാണ് പ്രതിയെ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് വാത്തിക്കുടി സ്വദേശി രാജമ്മയെ കുടുംബവഴക്കിനിടെ സുധീഷ് കൊലപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തും.