നേമം: വീട്ടില്‍നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി കല്ലിയൂര്‍ കല്ലുവിളവീട്ടില്‍ വാടകക്ക് താമസിക്കുന്ന അരുണിനെ (38) വിളപ്പില്‍ശാല പൊലീസ് പിടികൂടി.വിട്ടിയംപാടുള്ള ശശിധരന്റെ മകന്‍ ഷിജുകുമാറിന്റെ കാര്‍പോര്‍ച്ചില്‍ ഇരുന്ന ബൈക്കാണ് മോഷണം പോയത്. ജൂണ്‍ 15ന് രാത്രി ഒന്നോടെയാണ് സംഭവം.പ്രതി തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി മോഷണ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.