കോഴിക്കോട്: രാമനാട്ടുകര നടപ്പാതയില്‍ നില്‍ക്കുകയായിരുന്നയാളെ ആക്രമിച്ച് മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന കേസിലെ പ്രതി പിടിയില്‍.കൊണ്ടോട്ടി പനയംപറമ്പ് ദാനിഷ് മിൻഹാജ് (18) നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15ന് രാത്രി രാമനാട്ടുകര സുരഭിമാളിന് സമീപത്തെ പള്ളിയില്‍ നിന്നും നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങി നടപ്പാതയില്‍ നില്‍ക്കുന്നയാളെ ദാനിഷ് മിൻഹാജ് ക്രൂരമായി മര്‍ദിക്കുകയും കൈയിലുണ്ടായിരുന്ന രണ്ടു മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച നടത്തി കടന്നുകളയുകയുമായിരുന്നു.