പത്തനംതിട്ട: പത്തനംതിട്ട പൂങ്കാവിലെ പെട്രോള്‍ പമ്പില്‍ അതിക്രമം കാണിച്ച കേസിലെ പ്രതികള്‍ റിമാന്റില്‍.പ്രമാടം സ്വദേശികളായ കെ എസ് ആരോമല്‍, ഗിരിന്‍, അനൂപ് എന്നിവരാണ് റിമാന്റിലായത്. പിടിയിലായവര്‍ മുമ്പും ക്രിമനല്‍ കേസുകളില്‍ പ്രതിയായിട്ടുണ്ട്.വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളെ റിമാന്റ് ചെയ്തത്. നാല് പേരടങ്ങുന്ന സംഘമാണ് ഞായറാഴ്ച വൈകീട്ട് പൂങ്കാവിലെ പെട്രോള്‍ പമ്പില്‍ അതിക്രമം കാണിച്ചത്. കേസിലെ മുഖ്യപ്രതിയായ ആരോമലിനെ ഞായറാഴ്ച തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു, അനൂപിനെയും ഗിരിനെയും തിങ്കളാഴ്ചയാണ് പിടികൂടിയത്. ഒരാളെ കൂടി കിട്ടാനുണ്ട്. റിമാന്റിലായ മൂന്ന് പേരേയും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.റിമാന്റിലായ കെ എസ് അരോമല്‍ പ്രമാടം പഞ്ചായത്തിലെ സിപിഎം അംഗത്തിന്റെ മകനാണ്. പമ്പില്‍ നിന്ന് പെട്രോള്‍ കൊടുക്കാന്‍ വൈകിയെന്നാരോപിച്ചാണ് ഉടമയേയും ജീവനക്കാരേയും പ്രതികള്‍ മര്‍ദ്ദിച്ചത്. പമ്പിലെ മൂന്ന് ജീവനക്കാര്‍ക്ക് തലയ്ക്കാണ് പരിക്കേറ്റത്.
ഇവരുടെ മൊഴിയുടെഅടിസ്ഥാനത്തിലാണ് കേസ്. പെട്രോള്‍ പമ്പിലെ സിസിടിവി പരിശോധിച്ചതില്‍ നിന്നാണ് പൊലീസിന് പ്രതികളെ കുറിച്ച് സൂചന കിട്ടിയത്.