കോഴിക്കോട്: ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തി മാല പിടിച്ചു പറിച്ച കേസിലെ പ്രതി പോലീസിന്‍റെ പിടിയില്‍. മലപ്പുറം ഇരുന്പുഴി സ്വദേശി സുരേഷ് ബാബു (43) വിനെയാണ് കോഴിക്കോട് ജില്ല സ്പെഷ്യല്‍ ആക്ഷൻ ഗ്രൂപ്പും വെള്ളയില്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്.ജൂണ്‍22 ന് വൈകിട്ടാണ് കേസിനാധാരമായ സംഭവം നടന്നത്. വെള്ളയില്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ പുതിയാപ്പ ഹയര്‍ സെക്കണ്ടറി സ്കൂളിന് പിറകു വശത്തെ ഇടവഴിയിലൂടെ മകന്‍റെ കുട്ടിയെ സ്കൂളില്‍ നിന്നും കൂട്ടികൊണ്ടു വരാൻ പോകുകയായിരുന്ന ചെറുപുരയ്ക്കല്‍ ഊര്‍മിളയുടെ മൂന്നര പവന്‍റെ സ്വര്‍ണമാലയാണ് സുരേഷ്ബാബു കവര്‍ന്നത്.