തിരുവനന്തപുരം : പോക്സോ കേസിൽ അറസ്റ്റിലായ പ്രതി ആത്മഹത്യയ്ക്കു ശ്രമിച്ചു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആര്യനാട് പുതുക്കുളങ്ങര സ്വദേശി ജോസ് കുമാറിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. പോക്സോ കേസിൽ അറസ്റ്റിലായ പ്രതിയെ രണ്ടു ദിവസം മുമ്പാണ് പൂജപ്പുരയിലെ ജില്ലാ ജയിലിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച വൈകിട്ടോടെ ജയിലിൽ ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്ന ഇയാളെ ജയിൽ ജീവനക്കാർ രക്ഷപ്പെടുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എമർജൻസി മെഡിസിൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന പ്രതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.