ആലപ്പുഴ: മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. മണ്ണഞ്ചേരി പഞ്ചായത്ത് തകിടിവെളി കോളനിയില്‍ മനു (കൊച്ചുകുട്ടന്‍ -33)
പിടിയിലായത്.അയല്‍വാസിയായ മോഹനനെ (70) കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. മോഹനനോടുള്ള മുന്‍ വിരോധത്തെത്തുടര്‍ന്ന് വീട്ട് മുറ്റത്ത് അതിക്രമിച്ച് കയറി പ്രതിയുടെ കയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് മോഹനനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം ഒളിവില്‍ പോകാന്‍ ശ്രമിച്ച പ്രതിയെ മണ്ണഞ്ചേരി പൊലീസ് പിടികൂടുകയായിരുന്നു.