ഈരാറ്റുപേട്ട: അയല്‍വാസിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 51കാരൻ അറസ്റ്റില്‍. പ്ലാശനാല്‍ ഭാഗത്ത് വാടകക്ക് താമസിക്കുന്ന പത്തനംതിട്ട നെടുമണ്‍ ഭാഗത്ത് സന്തോഷ് ഭവനില്‍ സന്തോഷ് കുമാറിനെയാണ് (51) ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.പ്ലാശനാല്‍ ചുണ്ടങ്ങാത്തറയില്‍ ബൈജുവാണ്(റോബിൻ) കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് 6.45ഓടെയായിരുന്നു സംഭവം. അയല്‍വാസിയായ ബൈജുവുമായി പ്രതിയായ സന്തോഷ്കുമാര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ഇയാളെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിനുശേഷം മുങ്ങിയ ഇയാളെ രാത്രിയില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.