നേമം : പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിന് ബിയര്‍ കുപ്പികൊണ്ട് തലക്കടിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍.മാറനല്ലൂര്‍ പൊങ്ങുമ്മൂട് കൂവളശ്ശേരി നവോദയ ലെയിനില്‍ വിഷ്ണു എന്ന ജോണിയാണ് (26) അറസ്റ്റിലായത്. കഴിഞ്ഞ ക്രിസ്മസ് ദിനം രാത്രി 9.30നായിരുന്നു കേസിനാസ്പദമായ സംഭവം.
പനയറവിളാകം സജി ഭവനില്‍ സജിയാണ് (44) ആക്രമണത്തിന് ഇരയായത്. കാട്ടുവിള റോഡിന്‍റെ വശത്തിരുന്ന് സംഘം ചേര്‍ന്ന് മദ്യപിക്കരുതെന്ന് പറഞ്ഞതിനുള്ള വിരോധമാണ് ആക്രമണകാരണം. ജോണിയുടെ ആക്രമണം തടയുന്നതിനിടെ സജിയുടെ കണ്ണിന് പരിക്കേല്‍ക്കുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തു.കാട്ടാക്കട ഡി.വൈ.എസ്.പി എസ്. അനില്‍കുമാറിന്റെ നിര്‍ദേശപ്രകാരം വിളപ്പില്‍ശാല പൊലീസാണ് പ്രതിയെ പിടികൂടിയത്.