തിരുവനന്തപുരം : യുവാവിനെ അഞ്ഞൂറുരൂപ നല്‍കാത്തതിനു റോഡില്‍ വച്ച് ക്രൂരമായി മർദിച്ച പ്രതി പിടിയില്‍. മർദിക്കുന്നതു കണ്ടു പിടിച്ചുമാറ്റാനെത്തിയ ഭാര്യയുടെ വസ്ത്രം വലിച്ചുകീറി ഇയാള്‍ റോഡില്‍ തള്ളിയിടുകയും.ഇവരുടെ നിലവിളി കേട്ടെത്തിയ അച്ഛനെയും മർദനത്തിനിരയാക്കുകയും ചെയ്‌തു.’കാട്ടിലെ കണ്ണൻ’ എന്നറിയപ്പെടുന്ന വിമല്‍മിത്ര സംഭവ ശേഷം ഒഇവില്‍ പോയി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ കോവളം എസ്.എച്ച്.ഒ.യും എസ്.ഐ.യും സംഘവും പിടികൂടിയത് ഉത്സവം നടക്കുന്ന ക്ഷേത്രവളപ്പിലുണ്ടെന്ന വിവരത്തെത്തുടർന്ന് മഫ്തി വേഷത്തിലെത്തി രണ്ടുമണിക്കൂറോളം കാത്തുനിന്നശേഷമാണ് പ്രതിയെ പിടികൂടിയത്.