കൊച്ചി: യുവാവിനെ ഫ്ലാറ്റില്‍ കെട്ടിയിട്ട് മോഷണം നടത്തിയ പ്രതികള്‍ അറസ്റ്റില്‍. നിരവധി കേസുകളില്‍ പ്രതികളായ തിരുവാങ്കുളം സ്വദേശി അരുണ്‍, മട്ടാഞ്ചേരി അര്‍ഷദ് എന്നിവരെയാണ് ഹില്‍പാലസ് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 28 നായിരുന്നു കേസിനാസ്പദമായ സംഭവം. തൃപ്പൂണിത്തുറചാത്താരി സ്റ്റാര്‍ ഹോംസിലെ താമസക്കാരനായ അല്‍അമീന്‍ എന്നയാളുടെ ഫ്ലാറ്റില്‍ അതിക്രമിച്ച് കയറി ഇയാളെ വിവസ്ത്രനാക്കി കെട്ടിയിട്ട് പണവും മൊബൈല്‍ ഫോണും വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ന്ന് പ്രതികള്‍ കടന്നു കളയുകയായിരുന്നു.മോഷണത്തിന് ശേഷം ഒളിവില്‍ പോയവരെ തുടര്‍ച്ചയായ അന്വേഷണത്തിലൊടുവിലാണ് അറസ്റ്റ് ചെയ്തത്.