വെള്ളനാട്: വെള്ളനാട്ടെ ലഹരി വിമോചന കേന്ദ്രത്തില്‍ ചികിത്സയ്ക്കെത്തിയ ആള്‍ ചെടിച്ചട്ടി കൊണ്ടുള്ള അടിയേറ്റ് മരിച്ച കേസില്‍ അറസ്റ്റിലായ പ്രതിയെ റിമാന്റ് ചെയ്തു.കൊല്ലം പരവൂര്‍ പൂതക്കുളം പുത്തന്‍ വീട്ടില്‍ എസ്.ബിജോയിയാണ് (25) റിമാന്റിലായത്.
ലഹരിവിമോചന കേന്ദ്രത്തില്‍ ചികിത്സയ്ക്കെത്തിയ കഴക്കൂട്ടം ഉള്ളൂര്‍ക്കോണം ഉടക്കുംകര പുത്തന്‍വീട്ടില്‍ എം.വിജയനെയാണ് (50) ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 7ഓടെ ബിജോയി ചെടിച്ചട്ടി കൊണ്ട് തലയില്‍ അടിച്ച് കൊലപ്പെടുത്തിയത്.ആക്രമണത്തിന് ശേഷം സാഹസികമായി പുറത്തിറങ്ങിയ പ്രതി സ്വകാര്യ വ്യക്തിയുടെ സ്കൂട്ടറെടുത്ത് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ആര്യനാട് പൊലീസും ഷാഡോ ടീമും നടത്തിയ അന്വേഷണത്തില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിയായ സഹോദരിയെ കാണാന്‍ വര്‍ക്കലയില്‍ എത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. സംഭവ സ്ഥലത്തു നിന്ന് ഇയാള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച സ്കൂട്ടറും പൊലീസ് കണ്ടെടുത്തു.