അരൂർ: കോട്ടയം ജില്ലയില്‍നിന്ന് കാപ്പാ കേസില്‍ ഉള്‍പ്പെട്ട് നാടുകടത്തപ്പെട്ട പ്രതിയെ എരമല്ലൂരില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.കോട്ടയം തിരുവഞ്ചൂർ പ്ലാൻകുഴിയില്‍ ജയകൃഷ്ണൻ (26) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
എരമല്ലൂർ കിഴക്കുഭാഗത്ത് പ്രവർത്തിക്കുന്ന പൊറോട്ട കമ്പനിയോട് ചേർന്ന് ജീവനക്കാർ താമസിക്കുന്ന മുറിയില്‍ ആയിരുന്നു മൃതദേഹം. കൊലപാതക വിവരം പുറത്തറിഞ്ഞപ്പോഴേക്കും ഒപ്പമുണ്ടായിരുന്ന സഹായി രക്ഷപെട്ടിരുന്നു. ഇയാളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹത്തിന് സമീപത്തുനിന്ന് തേങ്ങ പൊതിക്കുന്ന ഇരുമ്പുപാര കണ്ടെത്തി. ഇതുകൊണ്ട് കുത്തിയും അടിച്ചുമാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം.