തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മോഷണകേസില്‍ റിമാന്‍ഡിലായിരുന്ന പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.പോത്തന്‍കോട് സ്വദേശി ബിജുവാണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ 5.45ഓടെ സെല്‍ വാര്‍ഡന്‍ പരിശോധനക്കെത്തിയപ്പോഴാണ് തൂങ്ങി നില്‍ക്കുന്നതായി കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആറ്റിങ്ങല്‍ പൊലീസാണ് ബിജുവിനെ മോഷണക്കേസില്‍ അറസ്റ്റ് ചെയ്തത്.