തിരുവനന്തപുരം : വൈസ് മെൻ ഇന്റർനാഷണലിന്റെ പ്രവർത്തനങ്ങൾ ഏറെ മാതൃക പരവും, സമൂഹത്തിനു ഏറെ കൈത്താങ്ങ് ആയിരിക്കും എന്ന് മന്ത്രി ചിഞ്ചു റാണി. ഐ എം എ ഹാളിൽ വൈസ് മെൻ ഇന്റർനാഷണൽ സംഘടിപ്പിച്ച മുപ്പത്തി അറാ മത് റീജിയണൽ കൺവെൻഷൻ ഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു നിർവഹിക്കവേ യാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സമൂഹത്തിൽ വളരെ മുന്നോക്കം നിൽക്കുന്നവരും, ഉയർന്ന വിദ്യാസമ്പന്നരുടെയും ഒരു കൂട്ടായ്മ യാണ് ഈ സംഘടന എന്ന് മന്ത്രി ഓർമിപ്പിച്ചു. ഇത്തരക്കാർ ചെയ്യുന്ന ഏതൊരു പ്രവർത്തനങ്ങളും ഏറെ മഹത്തരം ആയിരിക്കും എന്നും മന്ത്രി ചൂണ്ടിക്കാട്ടി. ലഹരി വിരുദ്ധ പ്രവർത്തന ങ്ങൾ ഇനിയും കൂടുതൽ ശക്തി പെടുത്തേണ്ടതുണ്ട്. അതിനു ഇതുപോലുള്ള സംഘടനകളുടെ പ്രവർത്തനം ഏറെ ശ്രദ്ധിക്കപെടുന്നു. കൂടാതെ കുട്ടികളിലെ ക്യാൻസർ തുടങ്ങിയ വിഷയങ്ങളിലും ബോധവൽക്കരണം നടത്തും എന്ന് സംഘടന പറയുന്നതിൽ ഏറെ മതിപ്പ് ഉളവാക്കുന്നതായി മന്ത്രി അറിയിച്ചു. സർക്കാർ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ ഹൈ ടെക് ആയി ലോക നിലവാരശ്രദ്ധപിടിച്ചിതായി മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ റീജിനൽ സെക്രട്ടറി ജേക്കബ് ഫിലിപ്, റീജിയൻ ഡയറക്ടർ അയ്യപ്പൻ, വെങ്കിടേ ഷ്, ശിവാനന്ദൻ, തുടങ്ങിയ വൈസ് മെൻ ഇന്റർനാഷണൽ പ്രതിനിധികളും പങ്കെടുത്തിരുന്നു.