കൊല്ലം: സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം കേന്ദ്രം വീണ്ടും വെട്ടിക്കുറച്ച സാഹചര്യത്തില്‍ പരമ്പരാഗത മീന്‍പിടിത്ത വള്ളങ്ങള്‍ക്കും വൈദ്യുതി കണക്‌ഷന്‍ ഉള്ളതും ഇല്ലാത്തതുമായ കുടുംബങ്ങള്‍ക്കും ലഭിച്ചുകൊണ്ടിരുന്ന മണ്ണെണ്ണയുടെ അളവ് 30 ശതമാനം കുറയും.കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ തീരപ്രദേശത്ത് പ്രതിഷേധം കനത്തു. പരമ്ബരാഗത തൊഴിലാളികളും കുടുംബങ്ങളും പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. പത്ത് കുതിരശക്തിയുള്ള (എച്ച്‌പി) വള്ളങ്ങള്‍ക്ക് 129 ലിറ്ററും 15 വരെയുള്ളതിന് 136 ലിറ്ററും അതിനു മുകളിലുള്ളതിന് 180 ലിറ്ററുമാണ് ലഭിച്ചുകൊണ്ടിരുന്നത്. ഇത് യഥാക്രമം 90, 95, 126 ലിറ്ററായി കുറയും.വൈദ്യുതി ഇല്ലാത്ത കുടുംബങ്ങള്‍ക്ക് ഒരു കാര്‍ഡിന് മൂന്നുമാസത്തേക്ക് ആറുലിറ്റര്‍ ലഭിച്ചിരുന്നത് നാലായി കുറയും.വൈദ്യുതിയുള്ള കുടുംബത്തിന് അര ലിറ്റര്‍ മണ്ണെണ്ണ തുടരും. ഇതില്‍ കുറച്ച് അളക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ചാണിത്. പരമ്ബരാഗതമീന്‍പിടിത്ത വള്ളങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും ലഭിച്ചുകൊണ്ടിരുന്ന മണ്ണെണ്ണയുടെ 70 ശതമാനം നല്‍കാനുള്ളതേ കേന്ദ്രത്തില്‍നിന്നു ലഭിക്കൂ. പൊതുവിതരണ സമ്പ്രദായം (പിഡിഎസ്) വഴി നല്‍കിയിരുന്ന മണ്ണെണ്ണവിഹിതം 3888 കിലോ ലിറ്റര്‍ (38.88 ലക്ഷം ലിറ്റര്‍) 1944 കിലോ ലിറ്ററായും മീന്‍പിടിത്ത മേഖലയ്‌ക്ക് നോണ്‍ പിഡിഎസ് വിഹിതമായി ലഭിച്ചിരുന്ന 2160 കിലോ ലിറ്റര്‍ 1296 കിലോ ലിറ്ററുമായാണ് കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചത്.