തിരുവനന്തപുരം: – ഒരിടവേളക്ക് ശേഷം കേരളത്തിലേക്ക് അന്യ സംസ്ഥാന നാടോടി സംഘങ്ങളുടെ വൻതോതിലുള്ള വരവ് ഗുണത്തെക്കാൾ ഏറെ ദോഷങ്ങൾ സൃഷ്ടിക്കുന്നതായിട്ടാണ് പരക്കെയുള്ള അഭിപ്രായമായി ഉയരുകയാണ്. മുൻകാലങ്ങളിൽ വളരെ നാമമാത്രമായി വന്നു കൊണ്ടിരുന്ന നാടോടി സംഘങ്ങൾ ഇന്നാകട്ടെ ഒരു നാട്ടിൽ നിന്നും മറ്റൊരു നാട്ടിലേക്ക് കൂട്ടപാലയനം നടത്തുന്നതു പോലുള്ള വരവായി മാറി തീർന്നിരിക്കുകയാണ്. ട്രെയിനുകളിലും, ബസ്സുകളിലും മറ്റ് വാഹനങ്ങളിലും കുടുംബാംഗങ്ങളെല്ലാ പേരും ചേർന്ന് ഒന്നിച്ച് സംഘങ്ങളായിട്ടാണ് കേരളത്തിലേക്ക് വരുന്നത്. ഇതിൽ പകുതിയിലധികവും വന്നടിയുന്നത് തലസ്ഥാനമായ തിരുവനന്തപുരത്താണ് ചാക്ക , തമ്പാനൂർ, കഴക്കൂട്ടം തുടങ്ങിയ സ്ഥലങ്ങളിലും പ്രധാന തെരുവീഥികളിലും പാലങ്ങളുടെ ചുവടുകളിലും ഇവർ വൻതോതിൽ സംഘമായി എത്ത അവിടെ താവളം ഉറപ്പിക്കുകയാണ് ചെയ്തു വരുന്നത്. പകൽ സമയങ്ങളിൽ ഭിക്ഷാടന മാഫിയകളുമായി ഒത്തുചേർന്ന് തെരുവീഥികളിൽ കൊണ്ടു കുട്ടികളേയും തോളിലിട്ട് ഭിക്ഷാടനം നടത്തുന്നത് ഇവരിൽ ചിലരെങ്കിൽ, മറ്റ് ചിലർ മദ്യ മയക്കുമരുന്ന് മാഫിയകളുടെ ഏജൻ്റായി പ്രവർത്തിക്കുന്നു മറ്റുള്ളവർ പുറംജോലികളിൽ സഹായികളായി പോകുമെങ്കിലും പകുതിയിലധികം പേരും മോഷണം, പിടിച്ചുപ്പറി തുടങ്ങിയ പ്രവൃത്തികളിലാണ് ഏർപ്പെടുന്നത്. പോലീസിനോ, ഭരണകൂടത്തിനോ ഇവർ ഏർപ്പെടുന്നതിൻ്റെ യഥാർത്ഥ കണക്കുകൾ ശേഖരിക്കാൻ കഴിയാത്തത്. ആഭ്യന്തര സുരക്ഷക്ക് ഏറെ തലവേദന സൃഷ്ടിക്കുന്നു. മെയിൻ റോഡുകളിൽ എത്തുന്ന വാഹനങ്ങളുടെ ഗ്ലാസ്സുകൾ വൃത്തിയാക്കുന്നതിൻ്റെ പേരിൽ ഗുണ്ടാ പിരിവും നടത്തുന്ന സംഘങ്ങൾ ഈ മേഖലയിൽ ഇന്നുണ്ട്. കുട്ടികളെ തട്ടി കൊണ്ടുപോകൽ, ഉത്സവ പറമ്പുകളിൽ കറങ്ങിനടന്ന് നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങൾ നമ്മുടെ സമാധാനന്തരീക്ഷത്തെ പലപ്പോഴും തകർക്കുകയാണ് ചെയ്യുന്നത്. സർക്കാർ ഇത്തരക്കാരെ നിലക്ക് നിർത്തുന്നതിനുള്ള അടിയന്തിര നടപടികൾ കൈ കൊണ്ടില്ലെങ്കിൽ ഇവർ നമ്മുടെ സമാധാന ജീവിതത്തിന് എന്നും ഒരു “കരടായി” മാറും എന്നുള്ളതിന് സംശയമില്ല.