പീരുമേട് : കൊല്ലം – തേനി ദേശീയപാതയില്‍ മുറിഞ്ഞപുഴക്ക് സമീപം കടുവാ പാറയില്‍ നിയന്ത്രണംവിട്ട ടോറസ് ലോറി ഓട്ടോയുടെ മുകളിലേക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചു.ലോറിക്കടിയില്‍ കുടുങ്ങിയ ഓട്ടോ ഡ്രൈവര്‍ മുണ്ടക്കയംപറത്താനം കാവനാകുഴിയില്‍ പരേതനായ ബെന്നിയുടെ മകന്‍ മെല്‍ബിന്‍ (26) ആണ് മരിച്ചത്. ലോറി ഡ്രൈവര്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 4.30 ഓടെയായിരുന്നു അപകടം.റബര്‍ ഉത്പന്നങ്ങളുമായി കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന ലോറി മുറിഞ്ഞപുഴ വളവില്‍ വച്ച് നിയന്ത്രണം വിട്ട് എതിര്‍ ദിശയിലെത്തിയ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിയുകയായിരുന്നു. ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. പീരുമേട് പൊലീസും, ഫയര്‍ഫോഴ്‌സും എത്തി ലോറി വടം കെട്ടി വലിച്ച് ഉയര്‍ത്തിയശേഷമാണ് ഓട്ടോയ്ക്കുള്ളിൽ നിന്ന് ഡ്രൈവറെ പുറത്തെടുത്തത്. മെല്‍ബിന്‍ കടകളില്‍ അപ്പം ബിസിനസ് ചെയ്യുന്ന ആളാണ്.