പേയാട്: കുളിക്കാനിറങ്ങുന്നതിനിടെ കാല്‍വഴുതി കരമനയാറ്റില്‍ വീണ ഓട്ടോ ഡ്രൈവറെ ഒഴുക്കില്‍പ്പെട്ട് കാണാതായി. വിളപ്പില്‍ശാല നെടിയവിള ഷിബു ക്വാട്ടേജില്‍ ഷിബുലാലിനെയാണ് (35) കാണാതായത്. ഓട്ടോഡ്രൈവര്‍മാരുടെ സംഘം ഇന്നലെ സന്ധ്യയ്ക്ക് പേയാട് കാവടിക്കടവിനടുത്തെത്തിയിരുന്നു. കുളിക്കാനിറങ്ങിയപ്പോഴാണ് ഷിബുലാല്‍ ഒഴുക്കില്‍പ്പെട്ടതെന്ന് കൂടെയുള്ളവര്‍ പറഞ്ഞത്. കാട്ടാക്കട ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വെളിച്ചക്കുറവ് കാരണം രാത്രി നിറുത്തിവച്ച തെരച്ചില്‍ ഇന്ന് രാവിലെ സ്‌കൂബാ ടീമിന്റെ സഹായത്തോടെ തുടരുമെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു.