പാലക്കാട്: കശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. പോസ്റ്റ്‍മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ നോര്‍ക്ക റൂട്ട് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.അനില്‍,സുധീഷ്,വിഗ്നേഷ്,രാഹുല്‍ എന്നിവരുടെ മൃതദേഹങ്ങള്‍ വിമാന മാര്‍ഗം ഡല്‍ഹിയിലെത്തിക്കും. ഉച്ചയോടെ മൃതദേഹം പാലക്കാട് ചിറ്റൂരില്‍ എത്തിക്കാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
സമീപത്തെ സ്കൂളില്‍ പൊതുദര്‍ശനം ഉണ്ടാകും. ഇന്ന് തന്നെ നാലു പേരുടെയും മൃതദേഹം സംസ്കരിക്കാനാണ് സാധ്യത. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മാനോജ് ശ്രീനഗറില്‍ തുടരും.ശ്രീനഗര്‍-ലേ ഹൈവേയിലെ സോജില ചുരത്തില്‍ ചൊവ്വാഴ്ച ഉച്ചയ്‌ക്കാണ് അപകടമുണ്ടായത്. മനോജ്, രജീഷ്, അരുണ്‍ എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.