ജിദ്ദ: സൗദിയിലെ അല്‍ ലൈത്തില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളി യുവതിയുടെ മൃതദേഹം ഖബറടക്കി. വണ്ടൂര്‍ അയനിക്കോട് സ്വദേശിനി പയ്യാശേരി തണ്ടുപാറക്കല്‍ ഫസ്‌ന ഷെറിനാണ് അപകടത്തില്‍ മരിച്ചത്.ഇന്ന് ഇശാ നമസ്കാരത്തിന് ശേഷം അല്‍ ലൈത്തിലെ ജാമിഅ മസ്ജിദില്‍ വെച്ച് നടന്ന മയ്യിത്ത് നമസ്കാരത്തില്‍ സുഹൃത്തുക്കളും ബന്ധുക്കളുമായ നിരവധി പേര്‍ പങ്കെടുത്തു.
നിലമ്പൂർ ചുങ്കത്തറ അണ്ടിക്കുന്ന് സ്വദേശി തെക്കേവീട്ടില്‍ മുഹമ്മദ് സഹലിന്‍്റെ ഭാര്യയാണ് മരിച്ചത്. ജോര്‍ദാനില്‍ നിന്ന് സന്ദര്‍ശക വിസ പുതുക്കി താമസ സ്ഥലമായ ജിസാനിലേക്കുള്ള മടക്കയാത്രയിലായിരുന്നു അപകടം.