കിളിമാനൂരില്‍ കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: കിളിമാനൂരില്‍ കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയില്‍ ജീർണിച്ചനിലയില്‍ കണ്ടെത്തി.മടവൂർ തകരപ്പറമ്പ് പഴുവടി പാറശ്ശേരി വീട്ടില്‍ കെ.ഭവാനി(75)യുടെ മൃതദേഹഭാഗമാണ് കണ്ടെത്തിയത്. മാംസഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ ഭക്ഷിച്ച നിലയിലാണ് കാണപ്പെട്ടത്. തലയോട്ടിയും അസ്ഥിഭാഗങ്ങളുമാണ് ബാക്കിയായത്. ധരിച്ചിരുന്ന വസ്ത്രങ്ങളും കഴുത്തിലണിഞ്ഞിരുന്ന സ്വർണമാലയുമാണ് മൃതദേഹം തിരിച്ചറിയാൻ സാധിച്ചത്. വിറക് ശേഖരിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചതാകാമെന്നാണ് കരുതുന്നത്.മൂത്തമകനൊപ്പം താമസിക്കുന്ന ഇവർ വെള്ളിയാഴ്ച മുതല്‍ വീട്ടിലുണ്ടായിരുന്നില്ല. ഒരു കിലോമീറ്ററിനപ്പുറം താമസിക്കുന്ന ഇളയമകന്റെ വീട്ടിലുണ്ടാവുമെന്നു കരുതി വീട്ടിലുള്ളവർ അന്വേഷിച്ചില്ല. ബുധനാഴ്ച ഇളയമകൻ അമ്മയെ അന്വേഷിച്ച്‌ സഹോദരന്റെ വീട്ടില്‍ എത്തിയപ്പോഴാണ് കാണാതായ വിവരം അറിഞ്ഞത്. ബന്ധുവീടുകളിലും ഇല്ലെന്നറിഞ്ഞതോടെ സന്ധ്യയോടെ പള്ളിക്കല്‍ പോലീസില്‍ വിവരമറിയിച്ചു. ഇതിനിടെയാണ് സമീപവാസിയായ വീട്ടമ്മ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ ഇവരെ കണ്ടതായുള്ള വിവരം പറഞ്ഞത്.വ്യാഴാഴ്ച രാവിലെ ഏഴിന് ബന്ധുവും അയല്‍വാസിയും ചേർന്നു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

four × 5 =