ഇസ്രയേലില്‍ കൊല്ലപ്പെട്ടെ മലയാളി യുവാവ് പാറ്റ് നിബിന്‍ മാക്‌സ്‌വെല്ലിന്റെ ഭൗതികശരീരം നാട്ടിലെത്തിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരന്‍, നോര്‍ക്ക പ്രതിനിധികള്‍, ഇസ്രയേല്‍ കോണ്‍സുലേറ്റ് ജനറല്‍ എന്നിവര്‍ ഭൗതിക ശരീരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.നിബിന്‍ മാക്‌സ്‌വെല്ലിന്റെ ഭൗതികശരീരം ആറരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്.. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും നോര്‍ക്ക പ്രതിനിധികളും ചേര്‍ന്ന് ഇസ്രയേല്‍ കോണ്‍സുല്‍ ജനറല്‍ ടാമി ബെന്‍ ഹൈം മില്‍ നിന്ന് വാങ്ങി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഭൗതികശരീരം വേഗം നാട്ടിലെത്തിച്ച ഇസ്രയേല്‍ സര്‍ക്കാരിന് മന്ത്രി നന്ദി അറിയിച്ചു
നിബിന്റെ ശരീരം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശമായ കൊല്ലത്തെ വാടിയിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്ന് നടത്താനാണ് ബന്ധുക്കളുടെ തീരുമാനം.