കോഴിക്കോട്: കണ്ണാടിക്കലിലെ ഓവുചാലില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കരുവട്ടൂര്‍ അണിയം വീട്ടില്‍ വിഷ്ണു ആണ് മരിച്ചത്കണ്ണാടിക്കലിലെ നേതാജി വായനശാലയ്ക്ക് സമീപമുള്ള ഓവുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ ബൈക്കും ഹെല്‍മറ്റും തൊട്ടടുത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്.അമിതവേഗതയില്‍ എത്തിയ വാഹനം ഇവിടേയ്ക്ക് വീണതാകാം എന്നതാണ് നിഗമനം. രാവിലെ ഏഴരയോടെ സമീപവാസികളാണ് മൃതദേഹം കണ്ടെത്തിയത്.