പത്തനംതിട്ട: പത്തനംതിട്ട എടത്തറയില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം ആറന്മുളയില്‍ പമ്പാനദിയില്‍ കണ്ടെത്തി. വടശേരിക്കര തലച്ചിറ സ്വദേശി സംഗീത് സജി(23)യുടെ മൃതദേഹമാണ് സത്രക്കടവിന് സമീപം കണ്ടെത്തിയത്.ഈ മാസം ഒന്നാംതീയതിയാണ് സംഗീതിനെ കാണാതാകുന്നത്. വൈകുന്നേരം സുഹൃത്ത് പ്രദീപിനൊപ്പം ഓട്ടോറിക്ഷയില്‍ കയറിപ്പോയ സംഗീതിനെ പിന്നീട് കാണാതാകുകയായിരുന്നു. ഏറെ വൈകിയും തിരികെ വരാതായപ്പോള്‍ സുഹൃത്ത് പ്രദീപിനെ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. ഇടത്തറ ഭാഗത്ത് കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ ഓട്ടോറിക്ഷ നിര്‍ത്തിയെന്നും അതിനു ശേഷം സംഗീതിനെ കാണാതായെന്നുമാണ് പ്രദീപ് പറയുന്നത്.സംഗീതിനെ പോലീസും ഫയര്‍ഫോഴ്‌സും ദിവസങ്ങളോളം തിരഞ്ഞെങ്കിലും ഒരു സൂചനയും കിട്ടിയിട്ടില്ല.