മുംബൈ: മുംബൈയില്‍ യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി അമ്പത്താറുകാരന്റെ ക്രൂരത. മുംബൈ മിറ റോഡിലെ ഫ്ളാറ്റിലാണ് സംഭവം.സംഭവത്തില്‍ യുവതിക്കൊപ്പം താമസിച്ചിരുന്ന പങ്കാളിയായ മനോജ് സഹാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. സരസ്വതി വൈദ്യ(32)യാണ് കൊല്ലപ്പെട്ടത്.
യുവതിയെ കൊന്നശേഷം തെളിവ് നശിപ്പിക്കുന്നതിനായാണ് മൃതദേഹം കഷ്ണങ്ങളാക്കിയത്. യുവതിയുടെ ശരീരം രണ്ട് കട്ടറുകള്‍ ഉപയോഗിച്ച് 20 ലധികം കഷ്ണങ്ങളായാണ് മുറിച്ചത്. മൂന്ന് ബക്കറ്റിലായി പാത്രങ്ങളിലുമായ യുവതിയുടെ ശരീരഭാഗങ്ങള്‍ പൊലീസ് കണ്ടെത്തി.ഇരുവരും തമ്മില്‍ വഴക്കിട്ടതായും ഇതിനുപിന്നാലെയാണ് ഇയാള്‍ യുവതിയെ കൊലപ്പെടുത്തിയതെന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു.നയാ നഗര്‍ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. 704-ാം നമ്ബര്‍ ഫ്ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി ഗീതാ നഗറിലെ ഗീത ആകാശദീപ് കോഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയിലെ ജെ-വിംഗ് നിവാസികള്‍ പരാതിപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് നയാ നഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തി ഫ്ലാറ്റ് കുത്തിത്തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കഷണങ്ങളാക്കിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ താമസിയാതെ പ്രതിയെ കോളനിയില്‍ നിന്ന് തന്നെ പിടികൂടുകയായിരുന്നു.