കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്.
കാസര്‍ഗോഡ് കാറ്റാംകവലയിലാണ് അപകടം നടന്നത്. ബസിലുണ്ടായത് 24 പേരായിരുന്നു. ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങവെയാണ് അപകടമുണ്ടായത്.ഡിസംബര്‍ എട്ടാം തീയതിയും നിലയ്ക്കലില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായിരുന്നു. അന്ന് മുപ്പതോളം പേര്‍ക്കാണ് പരുക്കേറ്റത്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം.