കണ്ണൂര്‍: നിയന്ത്രണം വിട്ട് കാറിലിടിച്ചു മറിഞ്ഞ ബൈക്കിന് മുകളിലൂടെ ബസ് കയറിയിറങ്ങിയതിനു പിന്നാലെ തീപിടിച്ചു കത്തി.ബൈക്ക് യാത്രക്കാരന്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. തോട്ടട സ്വദേശി ഋത്വിക് രാജീവനാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.മട്ടന്നൂര്‍-കണ്ണൂര്‍ റോഡില്‍ മതുക്കോത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. ഏച്ചൂര്‍ ഭാഗത്തു നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് എതിരേ വന്ന കാറില്‍ ഇടിച്ച് മറിയുകയായിരുന്നു. ഇതിനിടെ കണ്ണൂരില്‍ നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ബൈക്കിന് മുകളിലൂടെ കയറിയിറങ്ങി. ഇതിനുപിന്നാലെ ബൈക്കിന് തീപിടിക്കുകയായിരുന്നുകാറില്‍ ഇടിച്ച് ബൈക്ക് മറിഞ്ഞതോടെ രാജീവന്‍ റോഡില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണു. ഇതാണ് നിസാരപരിക്കുകളോടെ ഋത്വിക് രക്ഷപ്പെടാന്‍ കാരണമായത്.