കാനഡ : നടിരംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; അപകടം മക്കളെ സ്‌കൂളില്‍ നിന്നും വിളിച്ചു കൊണ്ടു വരും വഴി മറ്റൊരു കാറുമായി കൂട്ടിയിടിച്ച്: മൂത്തമകള്‍ ആശുപത്രിയിലെന്ന് താരംനടി രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. സ്‌കൂല്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം. കാനഡയില്‍വച്ചാണ് സംഭവം. അപകടത്തില്‍ നിസ്സാര പരിക്കേറ്റ രംഭയുടെ മൂത്തമകള്‍ സാഷ ആശുപത്രിയിലാണ്. സ്‌കൂളില്‍നിന്നു കുട്ടികളെ തിരിച്ചുകൊണ്ടുപോകുന്ന വഴി രംഭയുടെ കാറില്‍ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. രംഭയും കുട്ടികളും അദ്ഭുതകരമായി രക്ഷപ്പെട്ടു. ആശുപത്രിയില്‍ കഴിയുന്ന സാഷയുടെ ചിത്രം പങ്കുവച്ചായിരുന്നു രംഭ ഈ വിവരം ആരാധകരെ അറിയിച്ചത്. ”സ്‌കൂളില്‍നിന്ന് കുട്ടികളെ കൂട്ടിക്കൊണ്ടു പോകുന്ന വഴിയില്‍ ഞങ്ങളുടെ കാറില്‍ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. ഞാനും കുട്ടികളും എന്റെ മുത്തശ്ശിയുമായിരുന്നു കാറിലുണ്ടായിരുന്നത്. ഞങ്ങള്‍ എല്ലാവരും നിസ്സാര പരിക്കുകളോടെ സുരക്ഷിതരാണ്. എന്റെ കുഞ്ഞു സാഷ ഇപ്പോഴും ഹോസ്പിറ്റലിലാണ്.”രംഭ പറഞ്ഞു.