തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട കാര്‍ വൈദ്യുതിപോസ്റ്റിനും മതിലിനുമിടയിലേക്ക് ഇടിച്ചു കയറി അപകടം.മാന്‍വെട്ടം സ്വദേശിയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. ഇയാള്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.തലയോലപ്പറമ്പ് പള്ളിക്കവലയ്ക്കു സമീപം ആണ് അപകടം നടന്നത്. അപകടത്തില്‍ 11 കെവി ലൈനിന്റെ വൈദ്യുതപോസ്റ്റ് തകര്‍ന്നു. അപകടത്തെത്തുടര്‍ന്ന്, കാറിന്റെ മുന്‍ഭാഗത്തിന് കേടുപാട് സംഭവിക്കുകയും ടയര്‍ തകരുകയും ചെയ്തു.